ആലപ്പുഴയിൽ കളിക്കുന്നതിനിടെ എർത്ത് വയറിൽ നിന്നും ഷോക്കേറ്റ് ആറു വയസുകാരൻ മരിച്ചു :-


  08.04.2025 


 ആലപ്പുഴ: ചെട്ടികുളങ്ങരയിൽ ആറുവയസുകാരൻ എർത്ത് വയറിൽ നിന്നും ഷോക്കേറ്റ് മരിച്ചു. തിരുവല്ല പെരിങ്ങര സ്വദേശി ഹാബേൽ ഐസക്കിന്‍റേയും ശ്യാമയുടേയും മകൻ ഹമീനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അമ്മയുടെ വീട്ടിൽ വച്ചായിരുന്നു അപകടം.


വീടിന്‍റെ ഭിത്തിയോട് ചേർന്ന് മണ്ണിൽ കളിക്കുന്നതിനിടെ എർത്ത് കമ്പിയിൽ തൊട്ടതാണ് അപകട കാരണം. വഴിയാത്രക്കാരാണ് കുട്ടി വീണു കിടക്കുന്നത് കണ്ടത്. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകും.