എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി :-
17.05.2025
തിരുവനന്തപുരം: കോഴിക്കോട് നോർത്ത് മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിക്കാൻ സര്‍ക്കാര്‍ ഉത്തരവായി. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗമാണ്.
എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ കോണ്‍സില്‍ അംഗം, കലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍, കോഴിക്കോട് അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
നാദാപുരം ചേലക്കാട് ആനാറമ്പത്ത് സ്വദേശി. പരേതരായ ചേലക്കാട് ആനാറമ്പത്ത് ഗോപാലകൃഷ്ണക്കുറിപ്പിന്റെയും കമലാക്ഷിയമ്മയുടെയും മകന്‍. വെസ്റ്റിഹില്‍ ചുങ്കത്താണ് താമസം. ഭാര്യ: അഖില (വേങ്ങേരി സഹകരണ ബാങ്ക് സെക്രട്ടറി). മകള്‍: അമിത (ആര്‍കിടെക്റ്റ്).

0 അഭിപ്രായങ്ങള്‍