ലോട്ടറി കച്ചവടക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി :-
19-05-2025
നരിക്കുനി :-നെടിയനാട് പമ്പ് ഹൗസിന് സമീപം ലോട്ടറി കച്ചവടക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലാടികുഴിയിൽ പരേതനായ ചാത്തൻ മാസ്റ്ററുടെയും ,സരോജിനിയുടെയും മകൻ ബിജു (ഉണ്ണി 47 ) വിനെ ആണ് റോഡിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് (19/05/25) തിങ്കൾ രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മരണകാരണം വ്യക്തമല്ല. നരിക്കുനി ഗവ: ' ആശുപത്രിക്ക് സമീപം ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊടുവള്ളി പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട് ,സഹോദരങ്ങൾ:- ഷാജു ,രാജു (അസിസ്റ്റൻറ് എൻജിനീയർ പിഡബ്ല്യുഡി ഇടുക്കി),


0 അഭിപ്രായങ്ങള്‍