'
കാരുണ്യത്തിൻ്റെ പുഞ്ചിരി മാഞ്ഞത് നാടിൻ്റെ നൊമ്പരമായി :-
മുട്ടാഞ്ചേരി: -പ്രകൃതിക്കായ്.. മാനവനന്മക്കായ്.... ജീവകാരുണ്യത്തിനായ് എന്ന ആശയങ്ങൾ മുൻനിർത്തി കൊണ്ട് കേരളത്തിലെയും കർണ്ണാടക ,തമിഴ്നാട്, ആന്ധ്ര ,ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ള ജാതി മത വർഗ്ഗ ലിംഗ ഭേദമന്യേ നിരവധി സുമനസ്സുകളുടെ കൂട്ടായ്മയാണ് 2009 ൽ തങ്ങൾ ചെയർമാനായി രൂപീകരിച്ച കെ ജി എൻ ( ഖ്വാജ ഗരീബ് നവാസ് ) ചാരിറ്റിബൾ ട്രസ്റ്റ്. പ്രകൃതിക്കായ് കേരളമാകെ പത്ത് ലക്ഷം വൃക്ഷതൈകൾ നട്ട് പിടിപ്പിക്കുക എന്ന ആശയത്തിൻ്റെ ഭാഗമായി 2014 ൽ എറണാകുളത്ത് വെച്ച് അന്നത്തെ നിയമസഭാ സ്പീക്കർ എൻ ശക്തൻ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാനവ മൈത്രീ സംഗമങ്ങളിലും വൃക്ഷ തൈകളുടെ വിതരണം ഇപ്പോഴും നിർബാധം തുടരുന്നു. അർഹരായ നൂറ് കണക്കിന് ആളുകൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും ,വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകളും എല്ലാ വർഷവും മാനവ മൈത്രീ സംഗമങ്ങളിൽ വിതരണം ചെയ്ത് പോരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദീകരിച്ചും മറ്റ് സന്നദ്ധ സംഘടനകൾ പാലിയേറ്റീവ് കെയർ യൂണിറ്റുകൾ എന്നിവക്ക് അത്യാധുനിക നിലവാരമുള്ള വീൽ ചെയറുകൾ ,ട്രോളികൾ, വാട്ടർ ബെഡുകൾ ,മെഡിക്കൽ കിറ്റുകൾ, വിവാഹ ധനസഹായങ്ങൾ എന്നിവ വർഷം തോറും നൽകി വരുന്നു. കാരുണ്യത്തിൻ്റെ കാവൽ മാലാഖയായി മാനവരാശിയെ ചേർത്ത് പിടിച്ച് കൊണ്ട് മാനവ സഹൃദയങ്ങളുടെ നോവിൻ്റെ നീറ്റലകറ്റി ഇടറി വീഴുന്നവർക്ക് കൈത്താങ്ങായി എന്നും നിറഞ്ഞ പുഞ്ചിരിയോടെ ചേർത്ത് പിടിച്ച മഹത് വ്യക്തിത്വത്തെയാണ് നാടിന് നഷ്ടമായത്. സമൂഹത്തിൻ്റെ നാനാഭാഗത്തുള്ള പ്രമുഖ വ്യക്തികൾ വസതി സന്ദർശിച്ചു.


0 അഭിപ്രായങ്ങള്