സാമൂഹ്യസുരക്ഷ പെൻഷൻ ജൂൺ 20 മുതൽ വിതരണം ചെയ്യും ,
62 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 രൂപ പെൻഷനായി ലഭിക്കും.
ഈ സർക്കാരിൻ്റെ നാല് വർഷത്തെ കാലയളവിൽ 38,500 കോടി സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാനായി ആകെ അനുവദിച്ചു. 2016-21 ലെ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത്, യു.ഡി.എഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയൂൾപ്പെടെ 35,154 കോടി രൂപ ക്ഷേമപെൻഷൻ വിതരണം ചെയ്‌തത്. അതായത്, ഒൻപത് വർഷം കൊണ്ട് ഒന്നും രണ്ടും പിണറായി സർക്കാരുകൾ ക്ഷേമപെൻഷനായി നൽകിയത് 73,654 കോടി രൂപയാണ്. 2011-16 ലെ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് ക്ഷേമ പെൻഷനായി ആകെ നൽകിയ തുക 9,011 കോടി രൂപ.
കേന്ദ്രസർക്കാർ കേരളത്തിനുമേൽ ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളിൽ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.


0 അഭിപ്രായങ്ങള്‍