മടവൂരിൽ മിന്നൽ ചുഴലി നാശം വിതച്ചു :-

മടവൂർ :-

അരങ്കിൽത്താഴം 14ാം വാർഡിൽ വൻ നാശം വിതച്ച് മിന്നൽ ചുഴലി,

16ാം തിയ്യതി തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45ന് അടിച്ച ചുഴലിയിൽ വൻ നാശനഷ്ടങ്ങളുണ്ടായി, 2 വീടുകൾ പൂർണമായും, 15 വീടുകൾ ഭാഗികമായും തകർന്നു ,അഞ്ഞൂറോളം മരങ്ങൾ കടപുഴകി വൻ നാഷനഷ്ടമാണ് ഉണ്ടായത് ,വീടുകൾക്ക് പുറമെ കിണറുകളും തകർന്നു ,30 ലിറ്റർ കൂടുതൽ വൈദ്യുതി തൂണുകളും തകർന്നു, പൂർണമായും വീട് തകർന്ന പാറക്കൽ രാഘവൻ ,പാറക്കൽ അജിത എന്നിവരെ മാറ്റി പാർപ്പിച്ചു ,തീക്കുനിയിൽ നജ്മുദ്ധീൻ, ജിതേഷ് ഭവൻ,പാറക്കൽ അഭിലാഷ്, പാറക്കൽ ജാനകി, പാറക്കൽ മീത്തൽ ബാബു ,പാറക്കൽ കൃഷ്ണൻ കുട്ടി, പാറക്കൽ ബാബു , മണ്ണങ്ങൽ പുരയിൽ രാഘവൻ എന്നിവർ ചേർന്ന് വീടുകൾക്കായി ഭാഗികമായി കേട്പാട് പറ്റിയത്, പ്രദേശവാസികൾ ഒന്നടങ്കം ഇറങ്ങിയാണ് രാത്രി വൈകിയും വീടിന് മുകളിൽ വീണ മരങ്ങൾ മുറിച്ച് മാറ്റി രക്ഷാപ്രവർത്തനം നടത്തിയത്, വീടിന് മുകളിൽ പതിച്ച നൂറിലധികം മരങ്ങൾ വെട്ടിമാറ്റി, നിരവധി യുവജന സംഘടനകൾ സജീവമായി രംഗത്തിറങ്ങി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.