പാവട്ടിക്കുന്ന് കോളനി അരീക്കൽ മീത്തൽ ഗാന്ധി റോഡ് ലിങ്ക് റോഡിൻ്റെ ഉദ്ഘാടനം :-
നരിക്കുനി: -ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പാവട്ടിക്കുന്ന് കോളനി അരീക്കൽ മീത്തൽ ഗാന്ധി റോഡ് ലിങ്ക് റോഡിൻ്റെ ഉദ്ഘാടനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽകുമാർ നിർവഹിച്ചു.ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ അധ്യക്ഷത വഹിച്ചു ,നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ സുനിൽകുമാർ മുഖ്യാതിഥിയായി, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശിഹാന രാരപ്പൻ കണ്ടി,നരിക്കുനി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കുനിയിൽ അഹമ്മദ് മാസ്റ്റർ,മിഥിലേഷ് കെ കെ,മുരളീധരൻ കെ , ജാഫർ എ , വി. അപ്പുനായർ, ബേബി എം , രാമചന്ദ്രൻ എം.എം, സന്തോഷ് പി.എം ,എന്നിവർ സംസാരിച്ചു.വാർഡ് മെമ്പർ സി കെ സലീo സ്വാഗതവും ,മുൻമെമ്പർ വസന്ത പി എം നന്ദിയും പറഞ്ഞു,


0 അഭിപ്രായങ്ങള്‍