വൈദ്യുത അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിച്ചവർക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി ഏഴ് വയസുകാരി ലെനിക എശാൽ :-


26-06-2025          


 ഓമശ്ശേരി : വൈദ്യുത ലൈൻ പൊട്ടി വീണത് അറിയാതെ സ്പർശിച്ച് അപകടത്തിലായ പന്ത്രണ്ട് വയസുകാരി ഹാദിയയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയതിനാണ് ലെനിക എശാലിനെ ആദരിച്ചത്.


സഹോദരിമാരായ ഹാദിയ, മിൻഷ,ഹന ഫാത്തിമ ഇവരൊന്നിച്ച് രാവിലെ മദ്രസ്സയിലേക്ക് പോവുമ്പോൾ രാത്രി മഴയിൽ പൊട്ടിവീണ വൈദ്യുത ലൈനിൽ തട്ടി കൈ വേർപ്പെടുത്താനാവാത്തത് ശ്രദ്ധയിൽപെട്ടയുടനെ അലറി വിളിച്ച് വീട്ടിലേക്ക് ഓടി ഉപ്പയെ അറിയിക്കുകയായിരുന്നു ഏഴ് വയസുകാരി എശാൽവലിയൊരു ദുരന്തത്തിലേക്ക് വഴിവെക്കാമായിരുന്ന ഈ സംഭവം കഴിഞ്ഞ ഡിസംബറിലായിരുന്നു._


_ഓമശ്ശേരി പെരുംതോട്ടത്തിൽ നൗഷാദ്, റസീന ദമ്പമ്പതികളുടെ മൂത്ത മകളാണ് ലെനിക എശാൽ.വൈദ്യുതി സുരക്ഷ വാരാചരണം 2025 ൻ്റെ ഭാഗമായി ഇന്ന് തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടിയാണ് ലെനിക എശാലിന് പുരസ്കാരം നൽകി ആദരിച്ചത്.