മകൻ അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. :-
26 06 2025
കാസർകോട്: മഞ്ചേശ്വരത്ത് മകൻ അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. വോർക്കാട് നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. പ്രതി മെൽവിൽ ഒളിവിലാണ്. അയൽവാസി ലൊലിറ്റ (30)യെയും മെൽവിൻ ആക്രമിച്ചു.
ഇന്ന് പുലർച്ചെയാണ് സംഭവം. ഫിൽഡയും മെൽവിനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഫിൽഡയുടെ മേൽ മെൽവിൻ പെട്രോളൊഴിക്കുകയും തീകൊളുത്തുകയായിരുന്നു. ഫിൽഡ പുറത്തേക്ക് ഓടിയെങ്കിലും മരിച്ചു.

0 അഭിപ്രായങ്ങള്‍