പേരാമ്പ്രയില്‍ ആയൂര്‍വേദ മസാജ് കേന്ദ്രത്തിൻ്റെ മറവില്‍ പെണ്‍വാണിഭം ; നാല് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ കസ്റ്റഡിയില്‍ :-
കോഴിക്കോട്: -പേരാമ്പ്ര മസാജ് സെൻ്ററില്‍ പൊലീസ് റെയ്ഡ്.എട്ട് പേർ അറസ്റ്റില്‍.നാല് സ്ത്രീകളും രണ്ട് യുവാക്കളും നടത്തിപ്പുകാരുമാണ് അറസ്റ്റിലായത്.പേരാമ്പ്ര ബീവറേജിന് സമീപമുള്ള ആയുഷ് സ്പാ എന്ന മസാജ് കേന്ദ്രത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.പാലക്കാട് ആലത്തൂർ സ്വദേശി കൃഷ്ണദാസിൻ്റെതാണ് സ്ഥാപനം.ഒരു വർഷത്തിലധികമായി ഈ സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നു.മറ്റു ജില്ലകളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും സ്ത്രീകളെ എത്തിച്ചായിരുന്നു ഇയാളുടെ സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.ചെമ്പനോട സ്വദേശി ആൻ്റോ മാനേജറായ ഈ സ്ഥാപനത്തില്‍ ദിവസേന മഴ തുടങ്ങിയതോടെ നിരവധി ആളുകളാണ് വന്ന് കൊണ്ടിരുന്നത്.ആയിരം രൂപയില്‍ തുടങ്ങി 3000 രൂപ വരെയാണ് മസാജിൻ്റെ രീതി , മാറ്റത്തിനും ,സമയത്തിനു മനുസരിച്ച് വിവിധ റേറ്റുകള്‍ വാങ്ങിയാണ് നടത്തിപ്പ്.നേരത്തേ ഈ സ്ഥാപനത്തിനെതിരെ പരാതിയുണ്ടായിരുന്നു. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ഇ ബൈജുവിൻ്റെ കീഴിലെ സ്ക്വാഡും പേരാമ്പ്ര ഡിവൈഎസ്‌പി എൻ.സുനില്‍കുമാറിൻ്റെ കീഴിലെ സ്ക്വാഡും പേരാമ്പ്ര പൊലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്.ജനങ്ങളുടെ വൻ പ്രതിഷേധത്തിനിടെ കൊയിലാണ്ടി ആംഡ് റിസർവ്വില്‍ നിന്നടക്കം കൂടുതല്‍ പൊലീസ് എത്തി ഏറെ പണിപ്പെട്ടാണ് കസ്റ്റഡിയിലെടുത്ത പ്രതികളെ സ്ഥലത്ത് നിന്നും വൈദ്യ പരിശോധനയ്ക്ക് കൊണ്ട് പോയത്.ഇൻസ്പെക്ടർ ഷിജു ഇ.കെയുടെ നേതൃത്വത്തില്‍ എസ് ഐ മനോജ് രാമത്ത്, എഎസ്ഐമാരായ അനൂപ്,സദാനന്ദൻ, സുധാരത്നം,സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ വിനീഷ്.ടി,ഷാഫി എൻ.എം,സിപിഒ മാരായ സിഞ്ചുദാസ്,ജയേഷ് കെ.കെ രജിലേഷ്,സുജില തുടങ്ങിയവർ റെയ്ഡില്‍ പങ്കെടുത്തു.


0 അഭിപ്രായങ്ങള്‍