ഡിസ്കണക്ട് ചെയ്യാൻ പോയ ലൈൻ മാനെ മർദ്ധിച്ചതായി പരാതി:

നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷനിലെ ലൈൻ മാനായ   കക്കുഴി മീത്തൽ പുറായിൽ  റഷീദിനെ കഴിഞ്ഞ ദിവസം  ഡ്യൂട്ടിക്കിടയിൽ  പണമടക്കാത്തതിന് ഡിസ്കണക്ട് ചെയ്യാൻ  പോയ സമയത്ത്  കൺസ്യൂമർ പുറകിലൂടെ വന്ന് മർദ്ദിക്കുകയും , അദ്ദേഹത്തിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു.കെ എസ് ഇ ബി ജീവനക്കാരനെ  അകാരണമായി  മർദ്ദിച്ചതിൽ പ്രതിഷേധിച്ച്  കെ എസ് ഇ ബി കോ. ഓർഡിനേഷൻ  കമ്മിറ്റി  

സംയുക്ത ട്രേഡ് യൂണിയൻ 

കോഴിക്കോട് ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പുല്ലാളൂർ  മച്ചക്കുളത്ത്  വെച്ച്  പ്രതിഷേധ പ്രകടനവും ,പൊതുയോഗവും നടത്തി , കെ ദാമോധരൻ ഉൽഘാടനം  ചെയ്തു , ജയചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു , അഭിലാഷ് R S ,ഗിരീഷ് വി കെ ,പീറ്റർ കുട്ടി ,ജിനീഷ് കെ പി ,പി   ശ്രീവത്സൻ  തുടങ്ങിയവർ സംസാരിച്ചു , പ്രതി മച്ചക്കുളം നവാസ് ഷരീഫിൻ്റെ പേരിൽ ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു ,

photo: -കെ എസ് ഇ ബി ലൈൻമാനെ മർദ്ധിച്ചതിൽ പ്രതിഷേധിച്ച്  കോ. ഓർഡിനേഷൻ  കമ്മിറ്റി  

സംയുക്ത ട്രേഡ് യൂണിയൻ 

കോഴിക്കോട് ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പുല്ലാളൂർ  മച്ചക്കുളത്ത്  വെച്ച്  പ്രതിഷേധ പ്രകടനവും ,പൊതുയോഗവും കെ ദാമോധരൻ ഉൽഘാടനം ചെയ്യുന്നു ,