ബാലുശ്ശേരിയിൽ രണ്ട് പേർക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു :-

     *05-06 -2025*                               

                                                                                                    


ബാലുശ്ശേരി: -കണ്ണാടി പൊയിലിൽ രണ്ട് പേർക്ക് പെരുമ്പാമ്പിന്റെ്റെ കടിയേറ്റു. പിണ്ടം നീക്കിയിൽ ബിജു, കാപ്പിക്കുന്നുമ്മ സുധീഷ് എന്നിവർക്കാണ് കടിയേറ്റത് , പുലർച്ചെ ഒരുമണിയോടെ സുധീഷിന്റെ വീട്ടിൽ പെരുമ്പാമ്പിനെ കണ്ടതിനെതുടർന്ന് സമീപവാസിയായ ബിജുവിന്റെ സഹായം തേടുകയായിരുന്നു. പെരുമ്പാമ്പിന്റെ 'തിരയുന്നതിനിടെയാണ് സുധീഷിൻ്റെ കൈക്ക് കടിയേറ്റത് ,ത്സുധീഷിനെ രക്ഷിക്കുന്നതിനിടെയാണ് ബിജുവിവിനും കടിയേറ്റു. 'ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ തേടിയ ശേഷം ഇരുവരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി. പെരുമ്പാമ്പിനെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ഈ ഭാഗങ്ങളിൽ ഇടയ്ക്കിടെ പെരുമ്പാമ്പിനെ കാണാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

കഴിഞ്ഞ വർഷം ഈ പ്രദേശത്ത് നിന്നും പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതർ പിടികൂടിയിരുന്നു,