ചക്കാലക്കൽ എച്ച് എസ്‌ എസിലെ ഉന്നത വിജയയികളെ അനുമോദിച്ചു

-----------------------

 മടവൂർ : എസ് എസ് എൽ സി പരീക്ഷയിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളിലെ ഫുൾ എ പ്ലസ് നേടിയ എസ്‌ എസ്‌ എൽ സി വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും അനുമോദനവും നടത്തി.

 മുഖ്യാതിഥിയായ മുൻ ഡി ജി പി ഋഷിരാജ് സിങ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ഉപഹാരസമർപ്പണം നടത്തുകയും ചെയ്തു. ഹെഡ്മാസ്റ്റർ ഷാജു പി കൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിന് പി ടി എ പ്രസിഡന്റ്‌ സലീം മുട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു.

 മടവൂർ പഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് മാസ്റ്റർ, സ്കൂൾ മാനേജർ പി കെ സുലൈമാൻ പ്രിൻസിപ്പാൾ എം സിറാജുദീൻ ,വാർഡ് മെമ്പർ സോഷ്മ സുർജിത്, വാർഡ് മെമ്പർ വാസുദേവൻ, ടി കെ ശാന്തകുമാർ ,പി അബ്ദുറസാഖ്, ഷെറിൻ എസ്. ആർ, വാഴയിൽ ലത്തീഫ്, സീനത്ത്.ടി ,ഷാജി എൻ കെ ,സുനീറ കെ , മുസ്തഫ ടി ,നൗഫൽ പി ,റഹ്മത്ത് ,റുബീന എന്നിവർ ചടങ്ങിന് ആശംസയും 

ടി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു 


ഫോട്ടോ : എസ്‌ എസ്‌ എൽ സി പരീക്ഷയിൽ 223 എ പ്ലസോടെ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും  കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനവും നേടിയ ചക്കാലക്കൽ എച്ച് എസ്‌ എസ്‌ വിദ്യാർത്ഥികൾക്കുള്ള അവാർഡ്ദാനം മുൻ ഡി ജി പി ഋഷിരാജ് സിംങ്ങ് നിർവ്വഹിക്കുന്നു