മാപ്പിള കലകളെ പ്രോത്സാഹിപ്പിക്കാൻ നടപടി വേണം:
നരിക്കുനി: മാപ്പിള കലകളെ പ്രോത്സാഹിപ്പിക്കാൻ നടപടി വേണമെന്ന് മാപ്പിളപ്പാട്ട് ആസ്വാദക സമിതി ( മാസ്) പ്രവർത്തക സംഗമം ആവശ്യപ്പെട്ടു ,മാസ് പ്രവർത്തക സംഗമവും,ഇശൽ സന്ധ്യയും നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ സുനിൽ കുമാർ ഉൽഘാടനം ചെയ്തു ,മാസ് പ്രസിഡണ്ട് ഷംസു നരിക്കുനി അദ്ധ്യക്ഷനായിരുന്നു ,മാപ്പിളപ്പാട്ട് കലാകാരനായിരുന്ന ആദo അനുസ്മരണം ഹസ്സൻ നെടിയനാട് നടത്തി ,മാപ്പിളപ്പാട്ട് ചരിത്രത്തെ പറ്റി പക്കർ പന്നൂർ ക്ലാസെടുത്തു ,ബദറുദ്ധീൻ പാറന്നൂർ ' റഷീദ് പി സി പാലം ,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം ,മെമ്പർമാരായ സി പി ലൈല ,ഉമ്മുസൽമ ,കെ കെ സുബൈദ ,മൊയ്തി നെരോത്ത് തുടങ്ങിയവർ സംസാരിച്ചു ,മാസ് സെക്രട്ടറി എം പി അബ്ദുൾ മജീദ് സ്വാഗതവും , ട്രഷറർ എൻ സി അബൂബക്കർ നന്ദിയും പറഞ്ഞു ,
ഫോട്ടോ :-മാസ് നരിക്കുനി പ്രവർത്തക സംഗമവും,ഇശൽ സന്ധ്യയും നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ സുനിൽ കുമാർ ഉൽഘാടനം ചെയ്യുന്നു ,



0 അഭിപ്രായങ്ങള്‍