ചേളന്നൂരിലെ വാഹനാപകടം: 


 30.06.2025

                                                                   


ചേളന്നൂർ: ചേളന്നൂരിലെ 9/5ൽ സ്വകാര്യ ബസും പിക്കപ്പ് ലോറിയും തമ്മിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ നടന്ന കനത്ത കൂട്ടിയിടിയിൽ വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു. റീഗൽ അവെന്യൂ ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു സംഭവം. 


ബാലുശ്ശേരിയിലേക്ക് പോവുകയായിരുന്ന "തവക്കൽ" എന്ന  സ്വകാര്യബസും എതിര്‍ദിശയിൽ വന്ന പിക്കപ്പുമാണ് തമ്മിൽ കൂട്ടിയിടിച്ചത്.i


കാക്കൂർ പോലീസും പ്രദേശവാസികളും ചേർന്നാണ് പരിക്കേറ്റവരെ  ആശുപത്രികളിലേക്ക് മാറ്റിയത്.


പരിക്കേറ്റവരുടെ വിവരങ്ങൾ ഇങ്ങിനെയാണ്:


മെഡിക്കൽ കോളേജ് ആശുപത്രിയിൽ:

നഫീസ (67), പ്രബീഷ് (44),



ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ:

രജനീഷ് (41) – പിക്കപ്പ് ഡ്രൈവർ, ജിഷ്ണു ജിത്തു (20),സാരംഗ് (19),

മേഘന (17),രാജൻ (46),

മോഹൻ, സമീറ (40),സാബിറ (45),

സഫുവാൻ, ഷമീറ (36),ഹസീന (30),

അമേയ (20), പ്രജീന (36), ജിത്തു (20),ദിൽഷാന,

സരിത എന്നിവരാണ് ചികിത്സ തേടിയത്.