'




കാക്കൂർ സ്വദേശി അക്ഷയ് ബിജുവിന് കീം പരീക്ഷയിൽ മൂന്നാം റാങ്ക് :-



     01-07 -2025                              

                                                                                                       


കോഴിക്കോട്: കാക്കൂര്‍ സ്വദേശിയായ അക്ഷയ് ബിജു കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ (KEAM) 2025ല്‍ സംസ്ഥാനത്തെ മൂന്നാം റാങ്ക് നേടി വലിയ നേട്ടം സ്വന്തമാക്കി. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ മൂന്നാമതായി എത്തിയാണ് അക്ഷയ് ശ്രദ്ധ നേടിയത്. അക്ഷയ്‌ൻ്റെ ഈ വിജയം നാടിന് വലിയ അഭിമാനമായി. 


ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവാണ് വാര്‍ത്താസമ്മേളനത്തിൽ ഫലം പ്രഖ്യാപിച്ചത്. മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജ് ഒന്നാം റാങ്ക് നേടി. എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണന്‍ ബൈജുവിന് രണ്ടാം സ്ഥാനം.