സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു,
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നരിക്കുനി രണ്ടാം സ്ഥാനത്ത് :-
11-07-2025 :-
തിരുവനന്തപുരം: 2024-25 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡുകള്‍ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. കേരളത്തിലെ ജില്ലാ/ജനറല്‍/സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് സംസ്ഥാനതല കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി, സംസ്ഥാനതല കായകല്‍പ്പ് അവാര്‍ഡ് കമ്മിറ്റിയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.
സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ കോഴിക്കോട്, തലക്കുളത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം 88% ശതമാനം മാര്‍ക്കോടെ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനമായ 3 ലക്ഷം രൂപയുടെ കായകല്‍പ്പ് അവാര്‍ഡ് തുകയ്ക്ക് അര്‍ഹരായി. അതോടൊപ്പം തന്നെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി താഴെ പറയുന്ന 21 ആശുപത്രികള്‍ 1 ലക്ഷം രൂപ വീതം കായകല്‍പ്പ് കമന്‍ഡേഷന്‍ അവാര്‍ഡ് തുകയ്ക്ക് അര്‍ഹരായി.
സാമൂഹികാരോഗ്യകേന്ദ്രം, നരിക്കുനി, കോഴിക്കോട് (85%)
സാമൂഹികാരോഗ്യകേന്ദ്രം, ഓര്‍ക്കാട്ടേരി, കോഴിക്കോട് (70%)
· ഈ വര്‍ഷം മുതല്‍ 10-ല്‍ കൂടുതല്‍ നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുള്ള ജില്ലകളില്‍ മികച്ച നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 2 ലക്ഷം രൂപ കായകല്‍പ്പ് അവാര്‍ഡ് ലഭിക്കും.


0 അഭിപ്രായങ്ങള്‍