കാക്കൂരിൽ സുന്നത്ത് കർമ്മത്തിനായുള്ള അനസ്തേഷ്യ നൽകുന്നതിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു - :-
06.07.2025
കാക്കൂർ: -, കാക്കൂരിൽ സുന്നത്ത് കർമ്മത്തിനായുള്ള അനസ്തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
ചേളന്നൂർ പള്ളിപ്പൊയില്‍ പൂവനത്ത് ഷാദിയ, ഫറോക്ക് സ്വദേശി ഇംത്യാസ് ദമ്പതികളുടെ മകൻ എമില്‍ ആദമാണ് (2) മരിച്ചത്. കാക്കൂരിലെ സ്വകാര്യ ക്ലിനിക്കില്‍ വച്ചാണ് കുഞ്ഞിന് സുന്നത്തിനായി ലോക്കല്‍ അനസ്തേഷ്യ നല്‍കിയത്. അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ കുഞ്ഞിന് ശ്വാസതടസം ഉണ്ടായി. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു, കാക്കൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

0 അഭിപ്രായങ്ങള്‍