എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിന് കൊടിയിറങ്ങി
നാലാം തവണയും കിരീടം നേടി ഫറോക്ക് ഡിവിഷന്‍
നരിക്കുനി : കഴിഞ്ഞ 25 മുതല്‍ നരിക്കുനിയില്‍ നടന്ന എസ് എസ് എഫ് മുപ്പത്തിരണ്ടാമത് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിന് ഉജ്ജ്വല പരിസമാപ്തി. 690 പോയിന്റോടെ ഫറോക്ക് ഡിവിഷന്‍ ജേതാക്കളായി. 636 പോയിന്റ് നേടിയ മുക്കം ഡിവിഷന്‍ രണ്ടാം സ്ഥാനവും 593 പോയന്റ് നേടിയ മാവൂര്‍ ഡിവിഷന്‍ മൂന്നാം സ്ഥാനവും നേടി. ജില്ലയിലെ 10 ഡിവിഷനില്‍ നിന്നെത്തിയ 2000ത്തില്‍ പരം പ്രതിഭകളാണ് ജില്ലാ സാഹിത്യോത്സവിനെത്തിയത്.
വൈകിട്ട് നടന്ന സമാപന സെഷന്‍ കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുര്‍റഹ്‌മാന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശാദില്‍ നൂറാനി അധ്യക്ഷത വഹിച്ചു. സി കെ റാശിദ് ബുഖാരി അനുമോദന ഭാഷണം നടത്തി. കുന്ദമംഗലം ഡിവിഷനില്‍ നിന്ന് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മത്സരിച്ച ഹസനുല്‍ ബസരി കലാപത്രിഭയായും പൂനൂര്‍ ഡിവിഷനില്‍ നിന്ന് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തന്നെ മത്സരിച്ച നജാദ് സര്‍ഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
ക്യാമ്പസ് വിഭാഗത്തില്‍ കൊടുവള്ളി സി എച്ച് എം കെ എം ഗവ. കോളജിലെ മുഹമ്മദ് ലുബാബ് കലാപ്രതിഭയായും മര്‍കസ് യൂനാനി മെഡിക്കല്‍ കോളജിലെ എസ് ഫാത്തിമ സര്‍ഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
ജേതാക്കളായ ഫെറോക്ക് ടീമിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി ട്രോഫി സമ്മാനിച്ചു. അലവി സഖാഫി കായലം, പി പി എം ബശീര്‍ പുല്ലാളൂര്‍ സംസാരിച്ചു. സയ്യിദ് അബ്ദുസ്വബൂര്‍ ബാഹസന്‍ അവേലം, സയ്യിദ് കെ വി തങ്ങള്‍, പി വി അഹ്‌മദ് കബീര്‍, സി എം യൂസുഫ് സഖാഫി കരുവന്‍ പൊയില്‍, ഹാമിദലി സഖാഫി പാലാഴി, സലീം അണ്ടോണ സംബന്ധിച്ചു.
മറ്റ് ഡിവിഷനുകളുടെ പോയിന്റ് നില : പൂനൂര്‍ 573, കൊടുവള്ളി 548, കുന്ദമംഗലം 544, കോഴിക്കോട് 529, ഓമശേരി 516, താമരശേരി 508, നരിക്കുനി 434
ഫോട്ടോ
സാഹിത്യോത്സവില്‍ ജേതാക്കളായ ഫറോക്ക് ഡിവിഷന്‍ ടീമിന് സയ്യിദ് അലി ബാഫഖി തങ്ങള്‍ ട്രോഫി നല്‍കുന്നു


0 അഭിപ്രായങ്ങള്‍