കുഞ്ഞാലി.:-
അടിയുറച്ച കമ്മ്യൂണിസ്റ്റ് പ്രവർത്തകനും ,നിലമ്പൂർ
മുൻ MLA യുമായിരുന്ന സ : കുഞ്ഞാലിയുടെ രക്തസാക്ഷിത്വത്തിന്
ഇന്ന് 56 വർഷം.
1924 ജൂലൈ 8 ന് കൊണ്ടോട്ടിയിൽ
കരിക്കാടൻ കുഞ്ഞിക്കമ്മതിന്റെ മകനായി ജനിച്ചു. കൊണ്ടോട്ടിയിലെ ബീഡി..തെറുപ്പുകാരനായിരുന്ന കുഞ്ഞാലി 1950 കളിലാണ് നിലമ്പൂരിന്റെ രാഷ്ട്രീയ ഭൂമികയിൽ പ്രവേശിക്കുന്നതും സംഭവബഹുലമായ ഒട്ടേറെ രാഷ്ട്രീയ നീക്കങ്ങൾക്ക് സാക്ഷിയാകുന്നതും. അവിഭക്ത
കമ്മ്യൂണിസ്റ്റ് പാർട്ടിയിലും തുടർന്ന്
CPM ലും പ്രവർത്തിച്ചു.
ചുള്ളിയോട് പാർട്ടി ഓഫിസിൽ നിന്നു പുറത്തിറങ്ങി വാഹനത്തിലേയ്ക്കു നടക്കുമ്പോഴാണ്
ഗോപാലൻ എന്ന് പേരുള്ള ഒരജ്ഞാതൻ കുഞ്ഞാലിക്ക് നേരെ വെടി ഉതിർത്തത്.
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ വെടിയേറ്റ് മരിക്കുന്ന ആദ്യത്തെ MLA യായി കുഞ്ഞാലിയെ ചരിത്രം രേഖപ്പെടുത്തി.
1965 ൽ റിമാൻഡ് തടവുകാരനായിരിക്കെ കുഞ്ഞാലി നിലമ്പൂരിൽ മൽസരിച്ച് MLA
ആയെങ്കിലും ഒരു കക്ഷികും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഗവർണർ സഭ പിരിച്ചുവിടുകയായിരുന്നു.
1967 ൽ നടന്ന തിരഞ്ഞെടുപ്പിലും നിലമ്പൂരിൽ നിന്നും ജയിച്ച് MLA ആയിരിക്കെയാണ്
കുഞ്ഞാലിക്കു വെടിയേൽക്കുന്നതും മരിക്കുന്നതും. 1962 ൽ പാർലമെന്റിലേയ്ക്കു മൽസരിച്ച് പരാജയപ്പെട്ട കുഞ്ഞാലി തുടർന്നു വന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജയിച്ച് പ്രസിഡണ്ടാവുകയും ചെയ്തു.
1969 ജൂലൈ 26 ന് വെടിയേറ്റ കുഞ്ഞാലി
28 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് 45 ആം വയസ്സിൽ മരണപ്പെടുകയായിരുന്നു. പ്രശസ്ത
നാടകകൃത്ത്
KT മുഹമ്മദിന്റെ
സഹോദരി സൈനബ കുഞ്ഞാലിയുടെ സഹധർമ്മിണി യായിരുന്നു.


0 അഭിപ്രായങ്ങള്‍