അത്താണി സന്ദർശിച്ചു.

മടവൂർ:  മടവൂർ എ.യു.പി.സ്കൂളിലെ സകൗട്ട്, ഗൈഡ്, JR C  അംഗങ്ങൾ അത്താണി സന്ദർശിച്ചു. നിരാലംബരും നിരാശ്രയവുമായ നിരവധി പേർക്ക് ജീവിതം നൽകുന്ന അത്താണി ആരുമില്ലാത്തവരുടെ അവസാനആശ്രയമാണ്.  നരിക്കുനിയിൽ പ്രവർത്തിക്കുന്ന അത്താണിയുടെ 20-ാം വാർഷികങ്ങോടനുബന്ധിച്ചാണ് അധ്യാപകരും വിദ്യാർഥികളും അത്താണി സന്ദർശിച്ചത്. പാഠപുസ്തകത്തിലെ അറിവിനുമപ്പുറം ജീവിതമെന്ന പാഠപുസ്തകത്തിലെ തിരിച്ചറിവ് കുടി ഇത്തരം സന്ദർശനത്തിലുടെ നമ്മുടെ മക്കൾ നേടിയെടുക്കുന്നു. കുട്ടികൾ സമാഹരിച്ച പണം സ്നേഹ സമ്മാനമായി ചടങ്ങിൽ വെച്ച് കാദർ മാസ്റ്റർക്ക് കൈമാറി. 100 വിദ്യാർഥികളോടൊപ്പം ഹെഡ്മിസ്ട്രസ് വി.ഷക്കീല ടീച്ചർ,പി.ടി.എ പ്രസിഡന്റ് അഹമ്മദ് ഷബീർ, അധ്യാപകരായ  യാസി ഫ്, മുഹമ്മദലി, ഫാറൂഖ്, ഷമീർ, ഫവാസ്, റാഫിയ, ഹസ്ന, ആരതി, ഷെറിൻ, ലിഷാ ന തുടങ്ങിയവർ സംബന്ധിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി.പി അബ്ദുൾ ഖാദർ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു.

വളരെയേറെ സന്തോഷത്തോടെയാണ് അത്താണിയുടെ സംഘാടകർ മടവൂർ എ.യു.പി സ്കൂൾ വിദ്യാർഥികളെ സ്വീകരിച്ചത്.