'
എൽ ഡി എഫ് ജനകീയ പ്രതിഷേധ മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്തു.
നരിക്കുനി :-നരിക്കുനി ഗ്രാമപഞ്ചായത്ത് ഭരണം നടത്തിക്കൊണ്ടിരിക്കുന്ന യു ഡി എഫ് ഭരണസമിതിയുടെ വികസന മുരടിപ്പിനും വാഗ്ദാന വഞ്ചനക്കും അധികാര വടംവലിക്കുമെതിരെ വീതം വെപ്പല്ല, വികസനമാണ് നരിക്കുനിക്ക് വേണ്ടത് എന്ന മുദ്രാവാക്യമുയർത്തി എൽ ഡി എഫ് നേതൃത്വത്തിൽ 21,22 തിയ്യതികളിൽ നടക്കുന്ന കാൽനട പ്രചരണ ജാഥയുടെ ഉദ്ഘാടനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാമ്പറ്റ ശ്രീധരൻ ,ജാഥാ ക്യാപ്റ്റൻ വി സി ഷനോജിനും എൽ ഡി എഫ് നേതാക്കൾക്കും പതാക നൽകി നിർവഹിച്ചു.ആർ ജെ ഡി ജില്ലാ സെക്രട്ടറി പ്രേം ഭാസിൻ aമുഖ്യപ്രഭാഷണം നടത്തി.എൻ ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി.വി സി ഷനോജ്, പി കെ രമേഷ് കുമാർ,കെ പി അബ്ദുസ്സലാം, കെ കെ മിഥിലേഷ്, മജീദ് മഠത്തിൽ, എം ശിവാനന്ദൻ,മുനീർ എന്നിവർ സംസാരിച്ചു.കെ കെ ഷിബിൻലാൽ സ്വാഗതം പറഞ്ഞു.സെപ്തം :22ന് നരിക്കുനിയിൽ സമാപന റാലിയും പ്രതിഷേധ സമ്മേളനവും നടക്കും.ടി ശശിധരൻ, അഷ്‌റഫ് അലി വല്ലപ്പുഴ എന്നിവർ സംസാരിക്കും.


0 അഭിപ്രായങ്ങള്‍