നടൻ വിജയ്‌യുടെ റാലിയിൽ വൻദുരന്തം, തിക്കിലും തിരക്കിലുംപെട്ട് 29 പേർ മരിച്ചു, 20ലേറെ പേർ കുഴഞ്ഞുവീണു
27.09.2025
നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴ് വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ തിക്കിലും തിക്കിലും 29 പേർ മരിച്ചു. 20ലേറെ പേർ കുഴഞ്ഞു വീണു, കുഴഞ്ഞു വീണവരിൽ ആറുപേർ കുട്ടികളാണ്. . വിജയ്‌യുടെ കരൂർ റാലിയാണ് സംഭവം. ഒരു കുട്ടിയെ കാണാതായതായി റിപ്പോർട്ടുണ്ട്.
പരിക്കേറ്റവരെയും കുഴഞ്ഞു വീണവരെയും ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തെ ദുടർന്ന് വിജയ് പ്രസംഗം നിറുത്തി മടങ്ങി ,പ്രസംഗത്തിനിടെ കരൂരിൽ വിമാനത്താനവളം സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിജയ് പറഞ്ഞിരുന്നു.


0 അഭിപ്രായങ്ങള്‍