കടന്നൽ കുത്തേറ്റ് തെങ്ങു കയറ്റ തൊഴിലാളി മരിച്ചു.


മടവൂർ. മുട്ടാഞ്ചേരി പറയരു കോട്ടയിൽ പരമേശ്വരൻ (56 )കടന്നൽ കുത്തേറ്റ് മരിച്ചു. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. ജോലിയിൽ ഏർപ്പെടവേ തെങ്ങിന്റെ മുകളിൽ വെച്ച് പാനി കടന്നലിന്റെ കുത്ത് ഏ ൽക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു  അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പരേതരായ പറയരു കോട്ടയിൽ അച്ചുതൻ നായർ, ജാനകിയമ്മ എന്നിവരുടെ മകനാണ്. ഭാര്യ :-ബിന്ദു. മകൻ അലൻ,

 സഹോദരിമാർ  :-നളിനി, ഉഷ, ഷീല, ഷീബ, ജയഭാരതി, സതി, സിന്ധു.

 സംസ്കാരം (4/09/25 )വ്യാഴാഴ്ച വീട്ടുവളപ്പിൽ.