*സ്കൂൾ ശാസ്ത്രോത്സ'വം - INNOFEST 2K 25*

 കിഴക്കോത്ത്:എളേറ്റിൽ ജിഎം യുപി സ്കൂളിലെ സ്ക്കൂൾ തല ശാസ്ത്രോത്സവം - INNOFEST 2k25 വളരെ വിപുലമായ പരിപാടികളോടെ നടത്തി. ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി  പരിചയ മേളകളിൽ കുട്ടികൾ  

 തങ്ങളുടെ കഴിവ് തെളിയിക്കുന്ന മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത് . മേളയുടെ ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സാജിദത്ത്  നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ എം വി അനിൽകുമാർ  അധ്യക്ഷത വഹിച്ച ചടങ്ങിൽ  പിടിഎ പ്രസിഡന്റ് കെ സി ഫസലുൽ റഹ്മാൻ , പി കെ റംല ബീവി  , പി സി ഗഫൂർ, കെ കെ ഷാനിബ ,എൻ പി മുഹമ്മദ്   ടി പി സിജില എന്നിവർ സംസാരിച്ചു. വിവിധ ക്ലബ്ബ് കൺവീനർമാർ പരിപാടികൾക്ക് നേതൃത്വം നൽകി.