ചക്കാലക്കൽ എച്ച് .എസ് എസിൽ പ്രഭാതഭക്ഷണ പദ്ധതി ആരംഭിച്ചു
➖➖➖➖➖➖➖➖
മടവൂർ :-ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ
വിദ്യാർത്ഥികൾക്ക് പി ടി എ യുടെ നേതൃത്വത്തിൽ പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു .പരിപാടിയുടെ ഉദ്ഘാടനം കൊടുവള്ളി ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു .വാർഡ് മെമ്പർ സോഷ്മ സുർജിത്ത് മുഖ്യാഥിതി ആയിരുന്നു
പി ടി എ പ്രസിഡണ്ട് ഒ കെ ഇസ്മായിൽ അധ്യക്ഷത വഹിച്ചു ,മാനേജർ പി കെ സുലൈമാൻ ,പ്രിൻസിപ്പാൾ എം സിറാജുദ്ദീൻ ,ഹെഡ്മാസ്റ്റർ ഷാജു പി കൃഷ്ണൻ ,പി ടി എ വൈസ് പ്രസിഡണ്ട് ഷബ്‌ന നൗഫൽ ,എം പി ടി എ പ്രസിഡണ്ട് എം കെ പ്രജില ,പി നൗഫൽ ,വി കെ അനസ് ,പി അബ്ദുൽ ജലീൽ ,റഹ്മത്ത് ,ഷെറിൻ ,റഷീദ് കീമാരി ,അൻവർ ചക്കാലക്കൽ ,കെ വി നിഷ ,എം കെ ആതിര എന്നിവർ സംബന്ധിച്ചു.
ഫോട്ടോ :-ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ആരംഭിച്ച പ്രഭാതഭക്ഷണ പദ്ധതി ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് മാസ്റ്റർ ഉദ്‌ഘാടനം നിർവഹിക്കുന്നു.


0 അഭിപ്രായങ്ങള്‍