പ്രമുഖ ഫോറൻസിക് വിദഗ്ധ ഡോ. ഷേർലി വാസു അന്തരിച്ചു;
:03-09-2025
കോഴിക്കോട്: കേരളത്തിലെ പ്രമുഖ ഫോറൻസിക് വിദഗ്ധയും നിരവധി നിർണായക കേസുകളിൽ പോസ്റ്റ്‌മോർട്ടം നടത്തി ശ്രദ്ധ നേടിയ വ്യക്തിയുമായ ഡോ. ഷേർലി വാസു (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച ഡോ. ഷേർലി വാസു, പിന്നീട് ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം മേധാവിയായി പ്രവർത്തിച്ചുവരികയായിരുന്നു. കേരള സമൂഹത്തെ പിടിച്ചുകുലുക്കിയ പല കേസുകളിലും ശാസ്ത്രീയമായ തെളിവുകൾ നൽകുന്നതിൽ അവരുടെ വൈദഗ്ദ്ധ്യം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഫോറൻസിക് ടേബിൾ എന്ന പുസ്തകം എഴുതിയിട്ടുണ്ട്.
ചേകന്നൂർ മൗലവി കേസ്, സൗമ്യ വധക്കേസ് എന്നിവയുൾപ്പെടെ സംസ്ഥാനത്തെ ശ്രദ്ധേയമായ കേസുകളിൽ ഡോ. ഷേർലി വാസു നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ നീതിന്യായ വ്യവസ്ഥയിൽ വലിയ പ്രാധാന്യം നേടി. അവരുടെ മരണത്തോടെ കേരളത്തിന് നഷ്ടമായത്, കുറ്റാന്വേഷണ രംഗത്ത് സത്യസന്ധമായ റിപ്പോർട്ടുകൾ നൽകി നീതി ഉറപ്പാക്കാൻ സഹായിച്ച ഒരു മഹാവ്യക്തിത്വത്തെയാണ്.


0 അഭിപ്രായങ്ങള്‍