പോലീസ് സ്റ്റേഷൻ അറിയിപ്പ് :-


   28.09.2025  


 കാക്കൂർ : കാക്കൂർ സ്റ്റേഷൻ പരിധിയിലെ വീടുകളിൽ മോഷണ ശ്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പോലീസ് ജാഗ്രത നിർദ്ദേശം നൽകി. വീടുകൾ പൂട്ടിപ്പോകുന്നവർ യാത്രക്ക് മുൻപ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. സ്വർണാഭരണങ്ങളും പണവും മറ്റും വിലപിടിപ്പുള്ള സാധനങ്ങളും വീട്ടിൽ സൂക്ഷിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കണം എന്ന് നിർദ്ദേശമുണ്ട്. വീടിനോട് സമീപവും  , അസമയത്തും അപരിചിതരെ കണ്ടാൽ ഉടൻ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും വീടും പരിസരവും സൂക്ഷ്മമായി നിരീക്ഷിച്ചു ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു