നരിക്കുനി: നരിക്കുനി പടനിലം റൂട്ടിൽ വെള്ളാരംകണ്ടി താഴത്ത് കനത്ത മഴയിലും കാറ്റിലും തെങ്ങ് കടപുഴകി 11 കെ.വി ലൈനിലേക്ക് വീണു വൈദ്യുതി വിതരണം മുടങ്ങുകയും ,  ഗതാഗതം തടസപ്പെടുകയും ചെയ്തു , നരിക്കുനി ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. നരിക്കുനി കെഎസ്ഇബി  ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണ് ,