മലബാര്‍ പറക്കും തവളയെ കണ്ടെത്തി
നരിക്കുനി: പശ്ചിമഘട്ട മഴക്കാടുകളിലെ വൃക്ഷങ്ങളില്‍ മാത്രം കാണാറുള്ള മലബാര്‍ പറക്കും തവളയെ നരിക്കുനി പഞ്ചായത്തിലെ കുണ്ടായി പ്രദേശത്ത് അരിയിൽ തൊടുകയിൽ അബ്ദുറഹിമാൻ കുട്ടിയുടെ വീട്ടിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് പറക്കാൻ കൂടി കഴിവുള്ള നല്ല നീളൻ കാലുകളുള്ള ഈ തവളയെ നഷാൻ അഹമ്മദും നിജാദ് അഹമ്മദും കണ്ടെത്തിയത്. ഇലത്തേമ്പന്‍ തവള,പച്ചിലപ്പാറന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന തവളയാണിത്.
പടം: നരിക്കുനി അരിയിൽ തൊടുകയിൽ അബ്ദുറഹിമാൻ കുട്ടിയുടെ വീട്ടിൽ കണ്ടെത്തിയ ഇലത്തേമ്പന്‍ തവള


0 അഭിപ്രായങ്ങള്‍