നരിക്കുനി : സൊപ്രാനോ പാലങ്ങാട് സംഘടിപ്പിച്ച കോഴിക്കോട് ജില്ലാ എ ഡിവിഷൻ വോളിബോൾ ടൂർണ്ണമെൻറിൽ ബ്രദേഴ്സ് മൂലാട് ചാമ്പ്യന്മാരായി ബ്രദേഴ്സ് മൂലാട് ചാമ്പ്യന്മാരായി. ജില്ലയിലെ എ ഡിവിഷനിൽ പെട്ട 8 ടീമുകൾ അഞ്ച് ദിവസങ്ങളിലായി മാറ്റുരച്ച ടൂർണമെന്റിന്റെ ഫൈനൽ മൽസരത്തിൽ ഹെക്സാസ്  കുട്ടമ്പൂരിനെതിരെ ആവേശം നിറഞ്ഞ അഞ്ച് സെറ്റ് മൽസരത്തിനൊടുവിലാണ് ബ്രദേഴ്സ് മൂലാട് വിജയിച്ചത്. വനിതാ വിഭാഗത്തിൽ വോളി ഫ്രൻ്റ്സ് പയിമ്പ്ര, ഐ പി എം അക്കാദമിയെ തോൽപ്പിച്ചു. വിജയികൾക്ക് സൊപ്രാനോ ക്ലബ് പ്രസിഡണ്ട് വി.പി. ആലിക്കുഞ്ഞി മാസ്റ്റർ ട്രോഫികൾ സമ്മാനിച്ചു. കെ.കെ മുസ്തഫ, ഒ.പി. ഇസ്മയിൽ, ഷമീർ ഒരുക്കം. അരീക്കൽ ഉനൈസ് എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.