നരിക്കുനി അടുക്കൻ മലയിൽ മനുഷ്യ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി :-

 15-12-2025

നരിക്കുനി : നരിക്കുനി ബൈത്തുൽ ഇസ കോളേജിന് സമീപം ആളൊഴിഞ്ഞ  അടുക്കൻ മലയിൽ മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി.
സമീപത്ത് വസ്ത്രവും ഷൂവും കണ്ടെത്തിയിട്ടുണ്ട്. മൂന്ന് മാസങ്ങൾക്ക് മുമ്പ് (2025 സപ്തംബർ 22 ന് )കാണാതായ  നരിക്കുനി ഒ പി ഭരതൻ (65) എന്ന ആളുടേതാണെന്നാണ് സംശയം ,തിങ്കളാഴ്ച (15/12/25) ഉച്ചയോടെ  കാട് വെട്ടുന്ന തൊഴിലാളികളാണ് അസ്ഥിക്കൂടം കണ്ടെത്തിയത് ,