വഖ്ഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ സമയം നീട്ടണമെന്ന ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല, ഡിസംബർ ആറിനകം ട്രൈബ്യൂണലിനെ സമീപിക്കാൻ നിർദേശം:
01 12 2025
/
.
വഖ്ഫ് രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ നിരവധി പ്രയാസങ്ങൾ നേരിട്ടുന്നുണ്ടെന്ന ഹരജിക്കാർക്ക് വേണ്ടി ഹാജരായ കപിൽ സിബൽ അടക്കമുള്ളവർ വാദിച്ചു. പലയിടത്തും മുതവല്ലിമാർ ആരാണെന്നറിയാത്ത വഖ്ഫുകളുണ്ട്. ഉമീദ് പോർട്ടൽ പ്രവർത്തിക്കാത്ത സാഹചര്യമുണ്ട്. 100 വർഷമെല്ലാം പഴക്കമുള്ള സ്വത്തുക്കൾക്ക് രേഖകൾ കണ്ടെത്താൻ സമയം വേണ്ടതുണ്ടെന്നും ഹരജിക്കാർ വാദിച്ചു. പോർട്ടൽ പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. പോർട്ടൽ പ്രവർത്തിക്കുന്നില്ലെങ്കിൽ തെളിവുകൾ വേണ്ടതുണ്ടെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത വാദത്തിനിടെ പറഞ്ഞു.
തെളിവുകൾ ഹാജരാക്കാമെന്ന് സിബൽ മറുപടി നൽകി. സമയപരിധി
99 ശതമാനം സ്വത്തുക്കളും ഡിജിറ്റൈസ് ചെയ്തതായും കേന്ദ്ര സർക്കാർ വാദിച്ചു.

0 അഭിപ്രായങ്ങള്‍