നരിക്കുനിയിൽ തമിഴ്നാട് സ്വദേശിയായ മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
06.12..2025
നരിക്കുനി : തമിഴ്നാട് സ്വദേശിയായ മധ്യവയസ്ക യെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നരിക്കുനി നെടിയനാട് കണ്ണി പൊയിൽ താമസിക്കുന്ന മല്ലികയെ (50) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം. ടി വി തുറന്നിട്ട നിലയിലാണ്. റിമോട്ട് കയ്യിലുണ്ട് ,മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം ,സ്ഥലത്ത് ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്, വർഷങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിൽ നിന്നെത്തി നരിക്കുനി താമസമാക്കിയ ഇവരുടെ ഭർത്താവ് കൃഷ്ണനും ,അമ്മയും നേരെത്തെ മരണപ്പെട്ടിരുന്നു. ഏക മകൻ നിഖിൽ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയാണ് ,

0 അഭിപ്രായങ്ങള്‍