നരിക്കുനിയിൽ മധ്യവയസ്‌കയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയില്‍ :-


 07.12.2025



നരിക്കുനി: -:തമിഴ്‌നാട് സ്വദേശിനിയായ മധ്യവയസ്‌കയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നരിക്കുനി നെടിയനാട് താമസിക്കുന്ന കണ്ണിപ്പൊയില്‍ മല്ലികയുടെ (50) മൃതദേഹമാണ് കണ്ടെത്തിയത്.വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ തമിഴ്‌നാട്ടില്‍ നിന്നും കോഴിക്കോട്ടെത്തിയത് ,.കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.കൈയ്യില്‍ ടിവിയുടെ റിമോട്ട്  ഉണ്ടായിരുന്നു.ടിവി ഓണ്‍ ചെയ്ത നിലയിലായിരുന്നു.ദുര്‍ഗന്ധം പരന്നതോടെ സമീപത്തുള്ളവര്‍ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.മല്ലികയുടെ അമ്മയും ഭര്‍ത്താവ് കൃഷ്ണനും നേരത്തേ മരണപ്പെട്ടിരുന്നു.ഇവരുടെ ഏക മകൻ നിഖിൽ ബോഡിങ്ങിൽ താമസിച്ച് പഠിക്കുകയാണ് ,