പുതിയ വോട്ടർ ഐഡി കാർഡ് രജിസ്‌ട്രേഷൻ ആരംഭിച്ചു.

17/12/25

കോഴിക്കോട്: 18 വയസ്സ് പൂർത്തിയായവർക്കും, നിലവിൽ 2025 ലെ വോട്ടർ പട്ടികയിൽ ഇല്ലാത്ത വർക്കും, പ്രവാസികൾക്കും  വോട്ടർ പട്ടികയിൽ പേര് ചേർക്കാനും ഐഡി കാർഡ് ഉണ്ടാക്കാനും ഇപ്പോൾ അവസരം.

പുതിയ അപേക്ഷയിൽ SIR ഡിക്ലറേഷൻ (SIR Declaration) രേഖപ്പെടുത്തേണ്ടതിനാൽ താഴെ പറയുന്ന രേഖകൾ നിർബന്ധമായും കരുതുക.

ആവശ്യമായ രേഖകൾ:-

1.പാസ്‌പോർട്ട് സൈസ് ഫോട്ടോ
2.  തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, പാസ്പോർട്ട്‌ മുതലായവ)
3.  വയസ്സ് തെളിയിക്കുന്ന രേഖ (SSLC / ജനന സർട്ടിഫിക്കറ്റ്/പാസ്പോർട്ട്‌/പാൻ കാർഡ്)
4.മേൽവിലാസം തെളിയിക്കുന്ന രേഖ (റേഷൻ കാർഡ് / ആധാർ / ബാങ്ക് പാസ്ബുക്ക്/പാസ്പോർട്ട്‌)

 അപേക്ഷയിലെ ഡിക്ലറേഷൻ പൂരിപ്പിക്കുന്നതിനായി അച്ഛൻ / അമ്മ / ഭർത്താവ് / ഭാര്യ - (2025 വോട്ടർ ലിസ്റ്റിൽ പേരുള്ള ജീവിച്ചിരിക്കുന്നവർ) വോട്ടർ ഐഡി കാർഡ് (EPIC Card) വിവരങ്ങൾ ആവശ്യമാണ്.
കൂടാതെ, നിങ്ങളോ നിങ്ങളുടെ മാതാപിതാക്കളോ 2002-ലെ വോട്ടർ പട്ടികയിൽ (2002 Voter List) ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ വിവരങ്ങൾ കൂടി അപേക്ഷയോടൊപ്പം നൽകേണ്ടതാണ്. ആയതിനാൽ അത് കൂടി കൈയ്യിൽ കരുതുക.

കൂടുതൽ വിവരങ്ങൾക്ക്: 
www.nvsp.in
Voter Helpline App
voters.eci.gov.in


*SIR 2025 ഓരോ മണ്ഡലത്തിലെയും ബൂത്തുകളിൽ നിന്നും ഒഴിവാക്കുന്നവരുടെ പട്ടിക* 👇


https://www.ceo.kerala.gov.in/asd-list