പുന്നശ്ശേരിയിൽ ആറു വയസുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു
 20.12.2025 


 നരിക്കുനി: 
ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി. കാക്കൂർ പുന്നശ്ശേരിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. മകൻ നന്ദ ഹർഷനെ കൊല്ലപ്പെടുത്തിയ വിവരം അമ്മ അനു തന്നെയാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്. പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് കൊലപാതക വിരരം അനു അറിയിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ശനിയാഴ്‌ച രാവിലെ ഭർത്താവ് ബിജീഷ് ജോലിക്ക് പോയ ശേഷമാണ് സംഭവം. കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട നന്ദ ഹർഷിൻ. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. അനുവിനെ കാക്കൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കെഎസ്എഫ്ഇ ജീവനക്കാരിയായ അനു, മാനസിക പ്രശ്നത്തിന്
ചികിത്സയിലായിരുന്നുവെന്ന് പൊലീസ്
അറിയിച്ചു