സി എം മഖാമിൽ നിന്നും ഭണ്ഡാരം തകർത്ത് പണം മോഷ്ടിച്ചയാൾ പിടിയിൽ:
:22-12-2025
മടവൂർ :- മടവൂർ സി എം മഖാമിൽ നിന്നും ഭണ്ഡാര പണം മോഷ്ടിച്ച പ്രതി പിടിയിൽ.പാലക്കാട് കുന്നുംപുറം സ്വദേശി പി.കെ മുഹമ്മദ് ഹനീഫയാണ് കുന്ദമംഗലം പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ ഇലക്ഷൻ ദിവസമാണ് മോഷണം നടന്നത്.അകം പള്ളിയിലെ നേർച്ചപ്പെട്ടിയിലെ പണമാണ് മോഷ്ടിച്ചത് ,മഖാം ഭാരവാഹികൾ പോലീസിൽ നൽകിയ പരാതി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രാഥമിക തെളിവെടുപ്പിനിടയിൽ 42,000 രൂപയോളം കണ്ടെടുത്തു.

0 അഭിപ്രായങ്ങള്‍