അടക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് ഓമശ്ശേരി സ്വദേശിക്ക് ദാരുണാന്ത്യം.

 20.12..2025

ബത്തേരി :
പൂതാടിയിൽ അടക്ക പറിക്കുന്നതിനിടെ 33 കെ.വി ലൈനിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം.

 ഓമശ്ശേരി തെച്ചിയാട് സ്വദേശി കാടായി കണ്ടത്തിൽ റഫീഖ് (46) ആണ് മരിച്ചത്.

അടക്ക പറിക്കുന്നതിനിടെ ഇദ്ദേഹം ഉപയോഗിച്ചിരുന്ന ഇരുമ്പ് തോട്ടി 33 കെ.വി ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്.