എളേറ്റിൽ വട്ടോളി :-എളേറ്റിൽ വട്ടോളി സ്വദേശി കരിമ്പാരകുണ്ടം കൈതക്കൽ നൗഫൽ (37) ആണ് അറസ്റ്റിലായത്. കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സിഐ പ്രജിത്ത്.എയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. യുവാവിൽ നിന്ന് 12 ഗ്രാമോളം എംഡിഎംഎയും ലഹരി കടത്താൻ ഉപയോഗിച്ച റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കും എക്സൈസ് സംഘം പിടിച്ചെടുത്തു.
0 അഭിപ്രായങ്ങള്‍