കാക്കൂർ പോലീസ് ടീമിനെ അനുമോദിച്ചു.


     _𝟎𝟏 - 3 - 𝟐𝟎𝟐𝟔_                             

              

                                                                             


കാക്കൂർ : പബ്ലിക്ക് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെ കീഴിലുള്ള കാക്കൂർ നീതി മെഡിക്കൽസിൽ മോഷണം നടത്തിയ മോഷ്ടാവിനെ കൃത്യമായ അന്വേഷണത്തിലൂടെ കണ്ടെത്തിയ കാക്കൂർ പോലീസ് ടീമിനെ അനുമോദിച്ചു. അനുമോദന സദസ്സ് എം കെ രാഘവൻ (ബഹു :കോഴിക്കോട് MP ) ഉത്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് അഷറഫ്  കാക്കൂർ അധ്യക്ഷനായ ചടങ്ങിൽ കാക്കൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ബിന്ദു. പി മുഖ്യാതിഥിയായി.


സജു എബ്രഹാം ( ഇൻസ്‌പെക്ടർ ഓഫ്‌ പോലീസ് ), ജിഷ്ണു രാജ് , റഷീദ്, ലിനീഷ് ,രാജേഷ്, രജീഷ് കെ. കെ,  ബബിഷ് എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്.


കക്കൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിജു,എ പി,

പതിമൂന്നാം വാർഡ് മെമ്പർ ബീന,ടി. മറ്റു ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മാരായ സി. എം ഷാജി, ജമീല കെ, അൻവർ ടി. ഇ,വിമിഷ,ഫെമിത, സുബൈർ കെ. പി, ടി കെ. രാജേന്ദ്രൻ മാസ്റ്റർ, കൊട്ടാരത്തിൽ ഉമ്മർ, റാഷിദ്‌ പുറായിൽ എന്നിവർ സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ് ജിതേഷ് വടക്കേടത്ത് സ്വാഗതവും, എസ് ഐ ജിഷ്ണു രാജ് മറുപടി പ്രസംഗവും,സെക്രട്ടറി സിറാജ് കാളിയത്ത് നന്ദിയും രേഖപ്പെടുത്തി.