വൈദ്യുതി മേഖലയെ പൊതുമേഖലയിൽ സംരക്ഷിക്കാൻ ഇടുപക്ഷ സർക്കാറിന്റെ തുടർച്ച ഉറപ്പാക്കണം:

പൂനൂർ വ്യാപാര ഭവനിൽ വച്ച് ചേർന്ന കെ.എസ്.ഇ.ബി വർക്കർ സ് അസോസിയേഷൻ ബാലുശേരി ഡിവിഷൻ ജനറൽ ബോഡി യോഗം വൈദ്യുതി മേഖല പൊതുമേഖലയിൽ സംരക്ഷിക്കാൻ ഇടതുപക്ഷ സർക്കാറിന്റെ തുടർച്ച ഉറപ്പാക്കാൻ തൊഴിലാളികളോട് ആഹ്വാനം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് സി.ഉണ്ണികൃഷ്ണൻ റിപ്പോർട്ടിംഗ് നടത്തി. ഡിവിഷൻ സെക്രട്ടറി ഷിജു. എം.വി പ്രവർത്തന റിപ്പോർട്ട് അവതരിപിച്ചു. സംസ്ഥാന ഭാരാവാഹികളായ എം.എം അബ്ദുൽ അക്ബർ, സി.വി ഉണ്ണികൃഷ്ണൻ , ലാലു എം.കെ എന്നിവർ സംസാരിച്ചു. 
കൊടുവള്ളി മണ്ഡലം LDF സ്ഥാനാർത്ഥി സലീം മടവൂർ ജനറൽ ബോഡിയെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

ഷിബു.എൻ.എം അദ്ധ്യക്ഷത വഹിച്ചു. 
ബ്രിജുല എൽ.ബി സ്വാഗതം പറഞ്ഞു. ജിജിൻ വി.കെ വരവ് ചിലവ് കണക്കും,നൗഷാദ്.കെ അനുശോചന പ്രമേയവും അവതിരിപ്പിച്ചു. കിഷോർ എ.സി നന്ദി പറഞ്ഞു.