ലോഡ്ജിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ട ബൈക്ക് മോഷണം; യുവാവ് അറസ്റ്റിൽ.
12.04.2026
കോഴിക്കോട് :- ഏപ്രിൽ മാസം ഏഴാം തീയതി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ട കുന്ദമംഗലം സ്വദേശിയുടെ ബൈക്ക് മോഷണം നടത്തിയ കൊയിലാണ്ടി സ്വദേശി മൂടാടി നന്ദി കാവാലംകുന്ന് വീട്ടിൽ ജസീൽ ജമാൽ പി കെ (26) കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് ഉടമയുടെ പരാതിയിൽ അന്വേഷണം നടത്തി വരവേ ബൈക്ക് റിപ്പയർ ഷോപ്പിൽ കൊടുത്ത് ലോക്ക് മാറ്റാൻ ആവശ്യപ്പെട്ട പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കട ഉടമ പോലീസിനു വിവരം നൽകുകയും എറണാകുളത്തു നിന്നും ബൈക്ക് കണ്ടെത്തുകയായിരുന്നു. ടൗൺ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ലിജോ ജോസ്, ആഷ്ലി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ധർമ്മദാസ്, ജയേഷ്, സിവിൽ പോലീസ് ഓഫീസർ ഷിജു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റിലായ പ്രതിക്ക് മോഷണ കുറ്റം കൂടാതെ കോഴിക്കോട് കസബ, കൊയിലാണ്ടി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി നിരോധിത ലഹരി ഉൽപ്പന്നങ്ങളുടെ വില്പന, ഉപയോഗം, പോക്സോ, പൊതുസ്ഥലത്ത് കലഹം ഉണ്ടാക്കൽ എന്നിങ്ങനെ നിരവധി കേസുകളുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.


0 അഭിപ്രായങ്ങള്‍