⬆️

വിശ്വാസവും കർമ്മവും പ്രാർത്ഥനയും ഒക്കെ നല്ലത്.... പക്ഷേ സ്വന്തം ശരീരവും മുതലും ഒന്ന് ശ്രദ്ധിക്കണേ..

ഇല്ലെങ്കിൽ പിന്നിൽ നിന്നും ഇതാ ഇതുപോലെ നിങ്ങളുടെ വിലപ്പെട്ട മുതലുകൾ കള്ളന്മാർ കള്ളികൾ കൊണ്ടുപോകും..


തെയ്യം കളി ആട്ടത്തിന്റെ ഭവ്യതയിൽ ഭക്തിയിൽ ലയിച്ചു പോയപ്പോൾ.. പിന്നിൽ നിന്നും ഇതര സംസ്ഥാന കള്ളികൾ മൂന്നു പവൻ സ്വർണ ആഭരണം പൊട്ടിച്ച് എടുക്കുന്നത് ഹാളിലെ CCTV ക്യാമറ ഒപ്പിയെടുത്തത് കൊണ്ട് സ്വർണാഭരണം എവിടെ പോയതാണ് എന്നുള്ളതിന് തെളിവായി.. ഗ്രൂപ്പ് ആയിട്ടാണ് ഇത്തരം കള്ളികളും കള്ളന്മാരും ഇറങ്ങുന്നത്.


 വീട്ടിലെത്തിയപ്പോഴാണ് വീട്ടമ്മക്ക് തന്റെ കഴുത്തിൽ ആഭരണം ഇല്ല എന്ന് മനസ്സിലായത്.. പോലീസ് എത്തി ക്യാമറ പരിശോധിച്ചപ്പോഴാണ് സംഭവം പിടികിട്ടിയത്.


 ആൾക്കൂട്ടത്തിൽ, അത് ആരാധന കേന്ദ്രം ആയാലും പൊതു ഇടങ്ങൾ ആയാലും അവനവന്റെ മുതൽ അവനവൻ തന്നെ സൂക്ഷിക്കുക ശ്രദ്ധിക്കുക... ഇത്തരം ആൾക്കൂട്ടങ്ങൾ ലക്ഷ്യമാക്കിയാണ് ഇതുപോലെയുള്ള കള്ളന്മാരും കള്ളികളും അവരുടെ ഡ്യൂട്ടി തുടങ്ങുന്നത്.

സ്വർണത്തിന് ഇത്രയും വില കൂടി നിൽക്കുന്ന ഈ സീസണിൽ ഇതൊക്കെ ധരിച്ച് പുറത്തിറങ്ങേണ്ട വല്ല കാര്യമുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിലും ആളുകൾ ചോദിക്കുന്നത്.