സ്പോർട്സ് കിറ്റ് വിതരണത്തിൽ കാലതാമസം: മടവൂരിൽ എൽ.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് ബോർഡ് യോഗം ബഹിഷ്കരിച്ചു:
12-05 - 2026
മടവൂർ: ജില്ലാ സ്പോർട്സ് കൗൺസിലിൽനിന്നും ലഭിച്ച കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിൽ പഞ്ചായത്ത് ഭരണസമിതി ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് മടവൂർ ഗ്രാമപഞ്ചായത്ത് ബോർഡ് യോഗം എൽ.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു.
കഴിഞ്ഞ ഫെബ്രുവരി 16-ന് പഞ്ചായത്ത് പ്രസിഡൻ്റ് നേരിട്ട് ഏറ്റുവാങ്ങിയ സ്പോർട്സ് കിറ്റുകൾ മാസങ്ങൾ പിന്നിട്ടിട്ടും ക്ലബ്ബുകൾക്കോ, വിദ്യാലയങ്ങൾക്കോ വിതരണം ചെയ്തില്ലെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി.
എൽ.ഡി.എഫ് അംഗങ്ങളായ എ.പി. നസ്‌തർ, ഒ. അബ്ദുറഹിമാൻ, ജോഷിത, അമൃത, ജഷീല എന്നിവരുടെ നേതൃത്വത്തിലാണ് ഭരണസമിതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്.


0 അഭിപ്രായങ്ങള്‍