പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കൈമാറി.



 *മന്ത്രിമാരും വകുപ്പുകളും* 


മുഖ്യമന്ത്രി വി ഡി സതീശൻ – ധനകാര്യം, നിയമം, പൊതുഭരണം,തുറമുഖം,സയൻസ് & ടെക്നോളജി, ലോട്ടറി,എയർപോർട്ട്, മെട്രോ


രമേശ് ചെന്നിത്തല :– ആഭ്യന്തരം, വിജിലൻസ്, ഫയർ & റെസ്ക്യൂ , ജയിൽ, കയർ


സണ്ണി ജോസഫ് :-– വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യം


കെ മുരളീധരൻ '':– ആരോഗ്യം,ദേവസ്വം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ യൂണിവേഴ്സിറ്റി, ഭക്ഷ്യ സുരക്ഷ,




എ പി അനിൽകുമാർ: – റവന്യൂ


പി സി വിഷ്ണുനാഥ് ' :– ടൂറിസം, സാംസ്കാരികം,


എം ലിജു :– സഹകരണം , എക്സൈസ്,


റോജി എം ജോൺ: – ഉന്നത വിദ്യാഭ്യാസം,


ടി സിദ്ദിഖ്: – കൃഷി,


കെ എ തുളസി :– പട്ടിക ജാതി – പട്ടിക വർഗ ക്ഷേമ വകുപ്പ്,


ബിന്ദു കൃഷ്ണ: – തൊഴിൽ, വനിതാ – ശിശു സംരക്ഷണം,ക്ഷീര വികസനം,


ഒ ജെ ജനീഷ് :– കായികം, യുവജനക്ഷേമം,



പി കെ കുഞ്ഞാലികുട്ടി: – വ്യവസായം,ഐ ടി,


എൻ. ഷംസുദ്ദീൻ :– പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ വികസനം,


കെ എം ഷാജി :– തദ്ദേശ സ്വയം ഭരണം,


മോൻസ് ജോസഫ് :– ജലവിഭവ വകുപ്പ് , ഇറിഗേഷൻ,


പി കെ ബഷീർ :– പൊതുമരാമത്ത്,


വി ഇ അബ്ദുൽ ഗഫൂർ :– ഫിഷറീസ് , സാമൂഹ്യനീതി,


അനൂപ് ജേക്കബ് : – ഭക്ഷ്യ പൊതുവിതരണം,


സി.പി ജോൺ:-ഗതാഗതം,



ഷിബു ബേബി ജോൺ: – വനം വകുപ്പ്,


 നിയമസഭയിലെ മുതിർന്ന അംഗമായ ജി.സുധാകരൻ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യാവാചകം ചൊല്ലിക്കൊടുത്തു. നാളെ ചേരുന്ന നിയമസഭ സമ്മേളനത്തിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎൽഎമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ജി. സുധാകരനായിരിക്കും.