കണ്ണൂരിൽ ആഹ്ലാദ പരിപാടികൾക്കിടെ പടക്കം പൊട്ടിത്തെറിച്ചു; എട്ട് വയസുകാരൻ മരിച്ചു


;18-05-2026 

 

കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ചു; എട്ട് വയസുകാരൻ മരിച്ചു

കണ്ണൂർ: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് നടത്തിയ ആഹ്ലാദ പരിപാടികൾക്കിടെ എട്ട് വയസുകാരൻ സ്ഫോടനത്തിൽ മരിച്ചു. കണ്ണൂർ അഴീക്കോട് പുന്നക്കപാറ സ്വദേശി അമൻ ആണ് മരിച്ചത്.


പുന്നക്കപ്പാറയിലെ കോൺ ഗ്രസ് ഓഫീസിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. .


കഴുത്തിനേറ്റ പരിക്കാണ് മരണകാരണം. കണ്ണൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് കുട്ടികൾക്ക് നിസാരമായി പരിക്കേറ്റു.