സൗജന്യ തിമിര നിർണ്ണയ ശസ്ത്രക്രിയ ക്യാമ്പ് ആരാമ്പ്രത്ത്
10-05 - 2026
മടവൂർ: കോഴിക്കോട് ബീച്ച് ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്ര വിഭാഗവും മടവൂർ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സൗജന്യ തിമിര നിർണ്ണയ ശസ്ത്രക്രിയ ക്യാമ്പ് 11/05/26 (തിങ്കളാഴ്ച) രാവിലെ 9 മണി മുതൽ 12 മണി വരെ ആരാമ്പ്രം ഗവ സ്കൂളിൽ വെച്ച് ക്യാമ്പ് നടക്കും.
ക്യാമ്പിൽ വെച്ച് തിമിര ശസ്ത്രക്രിയ ആവശ്യമാണെന്ന് കണ്ടെത്തുന്ന രോഗികൾക്ക് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ വെച്ച് സൗജന്യമായി ശസ്ത്രക്രിയ ചെയ്തു നൽകുന്നതാണ്.
ക്യാമ്പിൽ പങ്കെടുക്കാൻ അർഹരായവർ:
• കണ്ണട ഉപയോഗിച്ചിട്ടും കാഴ്ച കുറവുള്ളവർ.
• പ്രമേഹ രോഗികൾ.
• തിമിര ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെട്ടവർ.
• 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
• മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
• പരിശോധനയ്ക്ക് എത്തുന്നവർ കൂടെ ഒരാളെ കൊണ്ടുവരേണ്ടതും രാവിലെ 11 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതുമാണ്.
• നിലവിൽ കണ്ണിന് ചികിത്സയിലുള്ളവർ പഴയ പരിശോധനാ രേഖകളും, കണ്ണട ഉപയോഗിക്കുന്നവർ അത് കൂടെ കരുതേണ്ടതുമാണ്.
• പരിശോധന ആദ്യമെത്തുന്ന 90 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

0 അഭിപ്രായങ്ങള്‍