എൻ എം എം എസ്‌ പരീക്ഷയിൽ നരിക്കുനി ജി എച്ച്‌ എസ്‌ എസ്‌ സർക്കാർ സ്കൂളുകളിൽ സംസ്ഥാനത്ത്‌ ഒന്നാമത്‌


നരിക്കുനി: എൻ എം എം എസ്‌ പരീക്ഷയിൽ തകർപ്പൻ വിജയം നേടി ജി എച്ച്‌ എസ്‌ എസ്‌ നരിക്കുനി. 22 വിദ്യാർത്ഥികൾക്ക്‌ പത്തരലക്ഷം രൂപയുടെ സ്കോളർഷിപ്പ്‌ നേടിക്കൊടുത്ത നരിക്കുനി ഗവ. എച്ച്‌ എസ്‌ എസ്‌ സർക്കാർ സ്കൂളുകളിൽ സംസ്ഥാനത്ത്‌ ഒന്നാമതെത്തി. പരീക്ഷയെഴുതിയ 114 പേരിൽ 110 പേരും എൻ എം എം എസ്‌ യോഗ്യത നേടി. കേന്ദ്രാവിഷ്കൃത പദ്ധതിയായ നാഷ്ണൽ മെരിറ്റ്‌ കം മീൻസ്‌ സ്കോളർഷിപ്പ്‌ പ്രകാരം ഒരു കുട്ടിക്ക്‌ 48000 രൂപ ലഭിക്കും.


മിടുക്കരായ വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത്‌ ചിട്ടയായ പരിശീലനം നൽകിയാണ് ഉന്നത വിജയം കരസ്ഥമാക്കാൻ സാധിച്ചത്‌. പ്രതിഭാ വികസന പദ്ധതിക്ക്‌ പിന്നിൽ പ്രവർത്തിച്ച സമർപ്പണ സന്നദ്ധരായ അധ്യാപകരെ സ്റ്റാഫ്‌ കൗൺസിൽ അഭിനന്ദിച്ചു. സ്കോളർഷിപ്പ്‌ നേടിയ വിദ്യാർത്ഥികളെ‌ പി ടി എ സമുചിതമായി ആദരിക്കും.  


ദേവ പ്രഭ, ആരാധ്യ രജീഷ്,ഫാത്തിമ ഇസ്സ, 

അഭിനവ് എസ്‌, അശ്വിജ കെ, ഫാത്തിമ ദുജാന,  ഹരിശങ്കർ പി എം, മുഹ. അഫ്ഫാൻ, മുഹ ഷാബി , അളകനന്ദ, 

ശ്രീനന്ദ്,  ആധീശ്വർ, അമൽ എ സ്, അഭിജിത്ത് ടി കെ, മയൂഖ പി ടി,  നൈനിക സുധീഷ്, വിദ്യ ലക്ഷ്മി, ഫാത്തിമ സെൻഹ ഇ എസ്‌,  ഇഷാൻ ഹുദൈഫ് സി,  ഹൻഫ ആഫ്രിൻ കെ, റിഷാൻ അഹമ്മദ് സി എച്ച്‌, ശ്രേയ വി എം എന്നിവരാണ് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്‌.