ഓർമ്മയിൽ
നൗഷാദ് അലി.
ഓരോ സംഗീത പ്രേമിയുടെയും മനസ്സിൽ ഇമ്പമാർന്ന ഈണങ്ങളാൽ മഞ്ജീര ധ്വനി ഉണർത്തിയ ബോളീവുഡിന്റെ ഇതിഹാസം നൗഷാദ് എന്ന സംഗീതജ്ഞൻ ഓർമ്മയായിട്ട്
ഇന്ന് 20 വർഷം.
1919 ൽ ലൿനോ
വിൽ ജനനം.
ചെറുപ്പത്തിൽ തന്നെ പാട്ടിലും സംഗീതത്തിലുമുള്ള കഴിവും അഭിനിവേശവും സംഗീത കുലപതികളായ ഉസ്താദ് യൂസഫലി ഖാന്റെയും ഉസ്താദ് ബാബു സാഹിബിന്റെയും ശ്രദ്ധയിൽ പെട്ടു. അവരിലൂടെ സംഗീതത്തിന്റെ അനന്ത സാദ്ധ്യതകൾ അറിയാനും സ്വായത്തമാക്കാനും നൗഷാദിന് കഴിഞ്ഞു. അത് അമേച്വർ നാടക സംഗീതത്തിലേക്കുള്ള കാൽവെപ്പായി.
അപാരമായ തന്റെ സിദ്ധി നാടകത്തിന്റെ ചെറിയ ക്യാൻവാസിൽ മാത്രം ഒതുക്കി നിർത്തേണ്ടതല്ല എന്ന തിരിച്ചറിവ് അദ്ദേഹത്തെ ബോംബെയിലെത്തിച്ചു. ബോംബയിൽ മുഷ്താഖ് ഹുസൈന്റെ ഓർക്കസ്ട്രയിൽ പിയാനോ വായിക്കാൻ അവസരം കിട്ടി. തുടർന്നങ്ങോട്ട് ആരോഹണങ്ങളുടെ പടവുകൾ ഓരോന്നായി താണ്ടി സംഗീതത്തിന് ഒരു പുതിയ ദിശാബോധം നൗഷാദ് പകർന്നുനൽകി.
അസാധാരണവും
അനുപമവുമായ തന്റെ സിദ്ധി....കേരളക്കരയിലേക്കും വ്യാപിച്ചു. 1988 ൽ പ്രേംനസീർ അവസാനമായി വേഷമിട്ട 'ധ്വനി' എന്ന ചിത്രത്തിൽ "മാനസനിളയിൽ പൊന്നോളങ്ങൾ
മഞ്ജീര ധ്വനി ഉയർത്തി"
എന്ന ഗാനത്തിന് സംഗീതം പകർന്നുകൊണ്ട് കൈരളിയുടെ മനസ്സും അദ്ദേഹം കീഴടക്കി.
ഈ ചിത്രത്തിന്റെ വിജയം യൂസഫലി കേച്ചേരി, നൗഷാദ്, യേശുദാസ് കെമിസ്ട്രി യുടെ പിറവിയായി.
അതിലൂടെ പുറത്തുവന്ന ഓരോ ഗാനങ്ങളും മധുര മനോഹരങ്ങളായി.
പത്മഭൂഷൺ പുരസ്‌കാരം ദാദാസാബ് ഫാൽക്കെ അവാർഡ്, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് എന്നിവയും നൗഷാദിനെ തേടിയെത്തി.
2006 മെയ് 5 ന് 86 ആം വയസ്സിൽ ആ സംഗീത ധ്വനിയും നിലച്ചു.


0 അഭിപ്രായങ്ങള്